മീഡിയ ക്ലബ് ഉദ്ഘാടനം ചെയ്തു
പുല്‍പള്ളി: മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മീഡിയ ക്ലബ് ഉദ്ഘാടനം ചെയ്തു. പഴശ്ശിരാജ കോളേജിലെ മാധ്യമ വിഭാഗത്തിന്റെ…
പുല്‍പള്ളി: മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മീഡിയ ക്ലബ് ഉദ്ഘാടനം ചെയ്തു. പഴശ്ശിരാജ കോളേജിലെ മാധ്യമ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മീഡിയ ക്ലബ് പ്രവര്‍ത്തിക്കുക. പഴശ്ശിരാജ കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാരി. കെ.കെ ക്ലബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മാധ്യമ വിഭാഗം മേധാവി ഷോബിന്‍ മാത്യു അധ്യക്ഷത വഹിച്ചു. മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സോജന്‍ ടി. തോമസ് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി മാധ്യമ ശില്‍പ്പശാല നടത്തി. ഫോട്ടാഗ്രഫിയിലുള്ള…
കല്‍പ്പറ്റ: മാനന്തവാടി നഗരസഭയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യുഡിഎഫ് ഭരണത്തില്‍ വലിയ തോതില്‍ അഴിമതി നടന്നതായി കോണ്‍ഗ്രസ് നേതാവ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കോണ്‍ഗ്രസ് പയ്യമ്പള്ളി മണ്ഡലം മുന്‍ പ്രസിഡന്റും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പയ്യമ്പള്ളി ഡിവിഷന്‍ മുന്‍ അംഗവുമായ സണ്ണി ജോസ് ചാലിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് പൂമുഖത്ത് എത്തിനില്‍ക്കേ സ്വന്തം മുന്നണിക്കെതിരേ രംഗത്തുവന്നത്. മുനിസിപ്പല്‍ ഓഫീസ് കെട്ടിടനിര്‍മാണം, തെരുവുവിളക്ക് സ്ഥാപിക്കല്‍, ശൗചാലയ നിര്‍മാണം, ലാപ്‌ടോപ്പ്, കട്ടില്‍, തയ്യല്‍ മെഷീന്‍ വിതരണം എന്നിവയില്‍ ക്രമക്കേട് നടന്നു. ഇത് തെളിയിക്കുന്നതിനു…
കൽപ്പറ്റ: കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് എം എൽ എ നാളെ (ഡിസംബർ 6) വയനാട്ടിൽ വിവിധ തെരഞ്ഞെടുപ്പു പ്രചരണ പരിപാടികളിൽ പങ്കെടുക്കും. ഉച്ചക്ക് മൂന്ന് മണിക്ക് നടവയലിൽ നടക്കുന്ന പൂതാടി മണ്ഡലം യു ഡി എഫ്കുടുംബ സംഗമത്തിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് 4.30 ന് പയ്യമ്പള്ളിയിൽ നടക്കുന്ന ‘കുടുംബ സംഗമത്തിലും തുടർന്ന് ആറ് മണിക്ക് തലപ്പുഴയിൽ നടക്കുന്ന പൊതുയോഗവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
കുവൈറ്റിൽ താമസിക്കുന്ന വായനാട്ടുകാരുടെ കൂട്ടായ്‌മയായ കുവൈറ്റ് വയനാട് അസോസിയേഷൻ ( KWA ) ഈ വർഷം അമ്പലവയൽ അടുത്ത് ആണ്ടൂർ എന്നാ സ്ഥലത്തു നിർമ്മിച്ചുനൽകുന്ന വീടിന്റെ താക്കോൽ ദാനം ചടങ്ങ് നാളെ രാവിലെ 10 മണിക്ക് ( 6/12/2025) തോമാട്ടുചാലിൽ വെച്ച് നടക്കുന്നു , വളരെ ലളിതമായ രീതിയിൽ നടക്കുന്ന ഈ ചടങ്ങിൽ ഇപ്പോൾ നാട്ടിൽ അവധിയിലുള്ള KWA എക്സിക്യൂട്ടീവ് അംഗങ്ങൾ , KWA യുടെ മുൻകാല പ്രവർത്തകർ , അതുപോലെ MLA ,പഞ്ചായത്തു പ്രതിനിധികൾ ,…
കണിയാമ്പറ്റ : അഖില വയനാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് (എൽപി വിഭാഗം) ഫസ്റ്റ് റണ്ണേഴ്സ് അപ്പ് നേടിയ കണിയാമ്പറ്റ ഗവ.യു പി സ്കൂളിലെ വിദ്യാർത്ഥികളെ ആദരിച്ചു . ജില്ലയിൽ ആദ്യമായി എൽ പി വിഭാഗം വിദ്യാർഥികൾക്ക് സെൻറ് തോമസ് എൽപി സ്കൂൾ നടവയൽ സംഘടിപ്പിച്ച സെവൻസ് ടൂർണമെന്റിൽ 18 ടീമുകൾ പങ്കെടുത്തു. കണിയാമ്പറ്റ ഗവ. യുപി സ്കൂളിലെ മുഹമ്മദ് ഷാദിൽ ബെസ്റ്റ് ഫോർവേർഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. വിജയികളെ പിടിഎ എസ് എം സി സ്റ്റാഫ് അഭിനന്ദിച്ചു. ചടങ്ങിൽ പ്രധാനാദ്ധ്യാപിക…
ന്യൂഡൽഹി: ശശി തരൂര്‍ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ടി പി ചന്ദ്രശേഖരന്റെ അനുഭവം നമുക്ക് മുന്നിലുണ്ട്. സിപിഎമ്മിലാണ് ഇങ്ങനെയൊരു നേതാവെങ്കിൽ ആ പാർട്ടിയിൽ നിൽക്കാൻ പറ്റുമോയെന്നും കെ സി വേണുഗോപാൽ ചോദിച്ചു. തരൂരിന്റെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്. പാർട്ടിക്ക് ആശയവും നയപരിപാടികളുണ്ട്. ഏതെങ്കിലും നേതാവ് പറയുന്നതുകൊണ്ട് അത് മാറ്റാറില്ല. ഏത് നേതാവ് പറഞ്ഞാലും പ്രവർത്തകസമിതി…
ബത്തേരി : ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി മൂലങ്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. നാല് മാസമായി നടന്നുവന്ന ടൂർണമെന്റിൽ 60 കുട്ടികൾ പങ്കെടുത്തു ഫൈനൽ മത്സരത്തിൽ സ്ട്രൈക്കേഴ്സ് എഫ്സി മറുപടിയില്ലാത്ത ഒരു ഗോളിന് മിലൻസ് എഫ്സിയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. വിദ്യാർഥികളുടെ ഊർജം ഗുണപരമായ മാർഗത്തിൽ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് എൻ.എസ്.എസ്. ഈ ടൂർണമെന്റ് സംഘടിപ്പിച്ചത് ഫൈനൽ മത്സരം വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എ.ജെ.ഷാജി…
കൽപറ്റ: കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയത്തിലെ എം.പി.വീരേന്ദ്രകുമാർ ഹാളിൽ മൺമറഞ്ഞ പ്രതിഭകളുടെ ഫോട്ടോകൾ അനാച്ഛാദനം ചെയ്തു. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ബി. ആര്‍. അംബേദ്കർ, അക്കിത്തം, എസ്. കെ. പൊറ്റക്കാട്, ഒ.എൻ.വി. കുറുപ്പ്, വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ ഫോട്ടോകളാണ് ആദ്യപടിയായി അനാച്ഛാദനം ചെയ്തത്. ഡോ. പി. ലക്ഷ്മണൻ, ശിവരാമൻ പാട്ടത്തിൽ, സൂപ്പി പള്ളിയാൽ എന്നിവർ ചേർന്നാണ് അനാച്ഛാദനം നിർവഹിച്ചത്. ചടങ്ങിൽ ഷിവി കൃഷ്ണൻ, അഡ്വ.പി.ചാത്തുക്കുട്ടി, എം. ഗംഗാധരൻ, സി. വി. ഉഷ, ബാലൻ വേങ്ങര തുടങ്ങിയവർ…
മുട്ടിൽ: വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. രമേഷും സംഘവും ക്രിസ്തുമസ് – ന്യൂഇയർ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവുമായി ബന്ധപ്പെട്ട് മുട്ടിൽ കൈതൂക്കിവയൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ ചില്ലറവിൽപ്പനക്കായി സൂക്ഷിച്ച 70 ഗ്രാം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. മുട്ടിൽ കൈതൂക്കിവയൽ സ്വദേശി ഇടത്തോള കൊറ്റശ്ശേരി വീട്ടിൽ സക്കീർ ഇ കെ (41) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എൻ ഡി പി എസ് ആക്ട് പ്രകാരം കേസ്…
വൈത്തിരി : പ്രായപൂർത്തിയവാത്ത കുട്ടികൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ മധ്യ വയസ്കൻ പിടിയിൽ. ചീരാൽ നമ്പിക്കൊല്ലി പുത്തൻ കുന്ന് പഴുക്കായിൽ വീട്ടിൽ സുനിൽ സ്റ്റീഫനെ (53) യാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. 2020 മുതൽ ഇയാൾ കുട്ടികൾക്കെതിരെ അതിക്രമം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. രണ്ട് കുട്ടികളുടെ പരാതികളിലായി രണ്ടു കേസുകളാണ് രെജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.